• October 16, 2021

ഓഹരി സൂചികകളില്‍ മുന്നേറ്റം

 ഓഹരി സൂചികകളില്‍ മുന്നേറ്റം

ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 480 പോയന്റ് നേട്ടത്തില്‍ 31170ലും നിഫ്റ്റി 149 പോയന്റ് ഉയര്‍ന്ന് 9140ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യമൊട്ടാകെ വീണ്ടും അടച്ചിടല്‍ പ്രഖ്യാപിച്ചത് വിപണിയെ ബാധിച്ചില്ല. മിക്കവാറും സെക്ടറുകളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയുടെ നേട്ടത്തിന് കാരണം. യുപിഎല്‍, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

സീ എന്റര്‍ടെയന്‍മെന്റ്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഒഎന്‍ജിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒന്നരശതമാനത്തോളം നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ഐടി ഒന്നര ശതമാനവും വാഹനം 1.8ശതമാനവും എഫ്എംസിജി 2.50 ശതമാനവും നേട്ടത്തിലാണ്.

Related post