• October 17, 2021

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

 ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത് 200ലേറെ പോയന്റ് നഷ്ടത്തിലാണെങ്കിലും സൂചിക 222.80 പോയന്റ് നേട്ടത്തില്‍ 30602.61ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 67.50 പോയന്റ് ഉയര്‍ന്ന് 8992.80ലുമെത്തി.

ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 743 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എന്നാല്‍ 148 ഓഹരികള്‍ക്ക് മാറ്റമില്ല.

എന്‍ടിപിസി, വേദാന്ത, ഐസിഐസിഐ ബാങ്ക്, ശ്രീ സിമന്റ്, യുപിഎല്‍, ടൈറ്റാന്‍ കമ്പനി, എസ്ബിഐ, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

അതേസമയം,എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Related post