• October 23, 2021

ഓഹരി സൂചികകളില്‍ മുന്നേറ്റം

 ഓഹരി സൂചികകളില്‍ മുന്നേറ്റം

ഓഹരി സൂചികകളില്‍ മുന്നേറ്റം. ഓഹരിവിപണി ഇന്ന് 480 പോയന്റ് നേട്ടത്തില്‍ 31170ലും നിഫ്റ്റി 149 പോയന്റ് ഉയര്‍ന്ന് 9140ലുമാണ് വ്യാപാരം നടക്കുന്നത്.

യുപിഎല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒന്നരശതമാനത്തോളവും നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ഐടി ഒന്നര ശതമാനവും വാഹനം 1.8ശതമാനവും എഫ്എംസിജി 2.50 ശതമാനവും നേട്ടത്തിലാണ്.

അതേസമയം, സീ എന്റര്‍ടെയന്മെന്റ്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഒഎന്‍ജിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Related post