• October 23, 2021

മികച്ച നേട്ടത്തോടെ സെന്‍സെക്സ്

 മികച്ച നേട്ടത്തോടെ സെന്‍സെക്സ്

മൂന്നുദിവസത്തെ തുടര്‍ച്ചയായ അവധിക്കുശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ. സെന്‍സെക്സ് 1224 പോയന്റ് കുതിച്ച് 28815 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 338 പോയന്റ് നേട്ടത്തില്‍ 8400 കടന്നു.

ബിഎസ്ഇയിലെ 766 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 93 ഓഹരികള്‍ നഷ്ടത്തിലുമാണ്. 35 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 2.43ശതമാനവും 2.18 ശതമാനവും നേട്ടത്തിലാണ്.

Related post