• October 23, 2021

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഏഴ് പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രോഗബാധിതരുടെ എണ്ണം 147 ആയി. 80,000 -ത്തിലധികംപേർ നിരീക്ഷണത്തിലാണ്. ബുധനാഴ്ച ഒരു പോസിറ്റീവ് കേസ് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുള്ളു. പുതിയ കേസുകളിൽ നാലെണ്ണം കണ്ണൂരാണ്. രണ്ട് കേസുകൾ കോഴിക്കോടും ഒരെണ്ണം കാസർഗോഡുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിൽ അഞ്ചുപേർ വിദേശത്തുനിന്നും വന്നവരാണ്. രണ്ടുപേർക്ക് സമ്പർക്കഫലമായും അണുബാധയുണ്ടായി. ഏറ്റവും കൂടുതൽ രോഗികളുള്ള കാസർഗോഡ് ജില്ലയിൽ നിന്നുള്ള 24 പേരുടേതടക്കം 27 സാമ്പിളുകൾ ഇന്ന് നെഗറ്റിവ് എന്ന് തെളിഞ്ഞു. കേരളത്തിൽ ഇതുവരെ 394 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 80,000 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 532 പേർ വിവിധ ആശുപത്രികളിലാണ്. ഇതുവരെ 17,400 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.16,459 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനം നടപ്പിലാക്കുമെന്നും എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post