• October 28, 2021

‘ഷബാഷ് മിതു’ വിലൂടെ മിതാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

 ‘ഷബാഷ് മിതു’ വിലൂടെ മിതാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്,  ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

മിതാലി രാജിന്റെ ജീവിതം പറയുന്ന ഷബാഷ് മിതു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടി തപ്സി പന്നുവാണ് ചിത്രത്തിൽ മിതാലിയായി എത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്സിയിൽ ബാറ്റുമായി നിൽക്കുന്ന മിതാലിയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. വയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. രാഹുൽ ദോലാക്കിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 5, 2021 ലാണ് ചിത്രം തീയേറ്ററിലെത്തുക.

Related post