• October 23, 2021

ഷാഹീന്‍ബാഗിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി

 ഷാഹീന്‍ബാഗിലെ  സമരപ്പന്തല്‍  പൊളിച്ചുനീക്കി

രാജ്യ തലസ്ഥാനത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഷാഹീന്‍ബാഗിലെ സമരപ്പന്തലും പൊളിച്ചുനീക്കി. പൗരത്വ നിയമത്തിനെതിരെ 101 ദിവസമായി പ്രതിഷേധം തുടരുന്ന സമരപന്തലാണ് പൊലീസ് ഒഴിപ്പിച്ചത്. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു ഒഴിപ്പിക്കല്‍. നിരോധനാജ്ഞ ലംഘിച്ചതിന് ആറു സ്ത്രീകളെയും മൂന്നു പുരുഷന്മാരെയും പൊലീസ് തടങ്കലിലാക്കി. നിരോധനാജ്ഞയുടെ സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് നല്‍കിയിരുന്നു എന്നും ചിലര്‍ നിരസിക്കുകയായിരുന്നു എന്നും വടക്കുകിഴക്കന്‍ ഡി.സി.പി വ്യക്തമാക്കി.


സമരപന്തലിലെ ആള്‍ക്കൂട്ടത്തെ കുറച്ചും നിശ്ചിത ദൂരത്തില്‍ ഇരുന്നും ആളുകള്‍ക്ക് പകരം ചെരുപ്പ് നിരാഹാരകട്ടിലില്‍ വെച്ചുമായിരുന്നു കോവിഡ് 19 സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പ്രതിഷേധം മുന്നോട്ടുപോയിരുന്നത്. ഷാഹീന്‍ബാഗിന് പുറമേ, ഹൗസ് റാലി, ജാമിഅ സര്‍വകലാശാല, ജാഫറാബാദ്, തുര്‍ക്ക്മാന്‍ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രതിഷേധക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍.

Related post