• May 13, 2021

ഷെയ്‌നിന്‌റ പരാമര്‍ശത്തില്‍ മുഖം കറുപ്പിച്ച് ‘അമ്മ’

 ഷെയ്‌നിന്‌റ പരാമര്‍ശത്തില്‍ മുഖം കറുപ്പിച്ച് ‘അമ്മ’

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും പിന്‍വലിഞ്ഞ് താരസംഘടനയായ അമ്മയും സംവിധായക സംഘടനയായ ഫെഫ്കയും. നിര്‍മ്മാതക്കള്‍ക്കെതിരെ ഒടുവില്‍ ഷെയ്ന്‍ നടത്തിയ പരാമര്‍ശമാണ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ മന്ത്രി എ.കെ ബാലനുമായി ഷെയ്ന്‍ നടത്തിയ കൂടിക്കാഴിചയും സംഘടകളുടെ അതൃപ്തിയ്ക്ക് കാരണമാണ്.

ഷെയ്‌നും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ താരസംഘടനയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. കൊച്ചിയില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അമ്മ ഭാരവാഹികളും ചര്‍ച്ചയും നടത്തിയിരുന്നു. ഇതിനിടയിലാണ് ഷെയ്‌നിന്റെ പ്രതികരണം വരുന്നത്. നിര്‍മ്മാതാക്കള്‍ മനോരോഗികളാണെന്ന ഷെയ്‌ന്റെ പരാമര്‍ശമാണ് സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചത്

പിന്നാലെ മന്ത്രി എ. കെ ബാലനുമായി ഷെയ്ന്‍ കുടിക്കാഴ്ച നടത്തിയത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടയില്‍ ഷെയ്‌ന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് അമ്മയും ഫെഫ്കയും. അതു കൊണ്ട് തന്നെ തുടങ്ങി വെച്ച ചര്‍ച്ച കളില്‍ നിന്നും പിന്‍ വാങ്ങാനാണ് തീരുമാനം. ഷെയ്‌ന്റെ നിലവിലെ പ്രതികരണത്തോടെ നിര്‍മ്മാതാക്കളും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇനി തയ്യാറല്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി കഴിഞ്ഞു. പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങിയ അമ്മ കൂടി പിന്‍വാങ്ങിയതോടെ ഷെയ്‌നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ വിവാദത്തിലേക്ക് ആണ് നീങ്ങുന്നത്.

Related post