• December 3, 2021

ഷെയ്‌നും നിര്‍മ്മാതക്കളുമായുള്ള പ്രശ്‌നം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

 ഷെയ്‌നും നിര്‍മ്മാതക്കളുമായുള്ള പ്രശ്‌നം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ഷെയ്‌നും നിര്‍മ്മാതക്കളുമായുള്ള പ്രശ്‌നം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കേയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.
ഷെയ്ന്‍ നിഗത്തെ ഇതരഭാഷകളില്‍ നിന്നും വിലക്കുന്നതിന് ഫിലിം ചേംബര്‍ കത്ത് നല്‍കിയിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് കത്ത് നല്‍കിയത്.
അമ്മയും ഫെഫ്കയും ഇടപ്പെട്ട വിഷയത്തില്‍ നടന്‍ സിദ്ധിക്കിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിനുശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ ബാക്കി നില്‍ക്കെയാണ് ഇന്നലെ തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെയ്ക്ക് എത്തിയ ഷെയ്ന്‍ നിഗം വിവാദപരമായ പരാമര്‍ശം നടത്തിയത്. ഇതാണ് നിര്‍മ്മാതക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇനി ഷെയ്‌നുമായൊരു ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.
നിര്‍മ്മാതാക്കള്‍ക്ക് മാനസികരോഗമാണെന്നും ഒത്തുതീര്‍പ്പിന് ചെന്നാല്‍ അവര്‍ പറയുന്നത് നമ്മള്‍ റേഡിയോ പോലെ കേട്ടിരിക്കണമെന്നാണ് ഷെയ്ന്‍ പറഞ്ഞത്. തങ്ങളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നും ചര്‍ച്ചയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.
അമ്മയും ഫെഫ്കയും ഈ ഘട്ടത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുകയാണ്. ഇതോടെയാണ് ഇതരഭാഷകളിലും വിലയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.

Related post