• July 28, 2021

ഷാര്‍ജ പൊലീസിന് ഇനി ‘സ്വന്തം വാട്സാപ്പ്’ പ്രോജക്ട്

 ഷാര്‍ജ പൊലീസിന് ഇനി ‘സ്വന്തം വാട്സാപ്പ്’ പ്രോജക്ട്

ഷാര്‍ജ പൊലീസിന്‌റെ സഹായം ഇനി അതിവേഗത്തില്‍ ലഭിക്കും. അതിനായി ‘സ്വന്തം’ എന്ന് അര്‍ഥമാക്കുന്ന ‘ഔന്‍ വാട്സാപ്പ് പ്രോജക്ട് ‘ എന്ന പേരിലുള്ള സേവനം ഇന്നലെ ഷാര്‍ജ പോലീസ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ താമസക്കാര്‍ക്ക് സഹായത്തിനായി ഇനി ഏതുസമയത്തും വാട്‌സാപ്പ് വഴി ഷാര്‍ജ പോലീസിന്റെ സേവനം തേടാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസ് സഹായത്തിനെത്തും. ഷാര്‍ജയിലെ പൗരന്മാരും താമസക്കാരും തങ്ങളുടെ മൊബൈലില്‍ പോലീസിന്റെ 065633333 എന്ന നമ്പര്‍ സേവ് ചെയ്താല്‍ മതിയാകും. പോലീസിന്റെ ഈ വാട്സാപ്പ് സേവനം അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാണ്.ഓണ്‍ലൈനിലൂടെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച ആദ്യ സുരക്ഷാ അതോറിറ്റിയായി ഇതോടെ ഷാര്‍ജ പോലീസ് മാറിക്കഴിഞ്ഞെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ഷംസി അറിയിച്ചു. വാട്സാപ്പ് വഴി ഷാര്‍ജ പോലീസിനെ ബന്ധപ്പെടുന്നരീതി വളരെ ലളിതമാണെന്നും പോലീസ് പറയുന്നു. ഷാര്‍ജ പോലീസിന്റെ വാട്സാപ്പ് നമ്പറില്‍ സേവനത്തിനായി സമീപിക്കുമ്പോള്‍ ഉപയോക്താവിന് ആദ്യം ലഭിക്കുന്ന സ്വാഭാവിക യാന്ത്രിക സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഘട്ടങ്ങളായി തുടര്‍ മറുപടിയും സേവനവും ലഭിക്കുക. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പോലീസിന്റെ സേവനം ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് വാട്സാപ്പ് സേവനം സജ്ജമാക്കിയിരിക്കുന്നത്.

Related post