• May 14, 2021

ഒരു ചൈനീസ് ‘ദൃശ്യം’ കാണാം

 ഒരു ചൈനീസ് ‘ദൃശ്യം’ കാണാം

ജിത്തുജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ വമ്പന്‍ വിജയമായിരുന്നു 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രം. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ത്രില്ലര്‍ കുടുംബ ചിത്രമായ ‘ദൃശ്യ’ത്തിന്റെ ചൈനീസ് റീമേക്കിന്റെ ട്രെയിലര്‍ പുറത്ത്. ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.

മലയാളത്തിലെ അതേ രംഗങ്ങള്‍ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌കരിച്ചിരിക്കുന്നു. സിനിമയിലെ വില്ലനായ വരുണ്‍ ഉപയോഗിച്ച കാറിന്റെ അതേ നിറത്തിലുള്ള വാഹനം വരെയാണ് റീമേക്കിലും. നേരത്തെ സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ശ്രീലങ്കന്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എല്ലാ ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ചിത്രം ഈ മാസം 20നാണ് റിലീസ് ചെയ്യുന്നത്. ചൈനീസ് ചിത്രത്തിലെ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളം സിനിമയില്‍ മോഹന്‍ലാലിനെ കൂടാതെ മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, നീരജ് മാധവ് തുടങ്ങിയ വന്‍താര നിര തന്നെയുണ്ടായിരുന്നു. ആദ്യമായാണൊരു മലയാളം സിനിമയുടെ ചൈനീസ് പതിപ്പിറങ്ങുന്നത്.

നേരത്തെ ഒരു ചൈനീസ് കമ്പനിക്ക് സിനിമയുടെ അവകാശം കൈമാറിയതിന്റെ വീഡിയോ ജീത്തു ജോസഫ് പുറത്ത് വിട്ടിരുന്നു.

Related post