• July 31, 2021

കാശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതം തുറന്ന് പറഞ്ഞ് ”ശിക്കാര” ,ട്രെയിലര്‍ കാണാം

 കാശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതം തുറന്ന് പറഞ്ഞ് ”ശിക്കാര” ,ട്രെയിലര്‍ കാണാം

കശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥ പറയുന്ന ”ശിക്കാര ”സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളായ ആദില്‍ ഖാനും സാദിയയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്യുന്നത്. 2 മിനിറ്റ് -34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ 1990 ജനുവരി മുതലുള്ള കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട യാതനകളാണ് പറയുന്നത്.

എആര്‍ റഹ്മാനാണ് ശിക്കാരയുടെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് സന്തേഷ് സന്തില്യ, അഭയ് സോപോരി എന്നിവര്‍ ചേര്‍ന്നാണ്. വിനോദ് ചോപ്ര ഫിലിംസിന്റെ ബാനറില്‍ സംവിധായകനായ വിധു വിനോദ് ചോപ്ര തന്നെ നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

Related post