• July 27, 2021

മാക് പ്രോ വിലയില്‍ ഞെട്ടി ഉപഭോക്താക്കള്‍

 മാക് പ്രോ വിലയില്‍ ഞെട്ടി ഉപഭോക്താക്കള്‍

ആപ്പിളിൻ്റെ പുതിയ മാക്‌പ്രോ ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറിൻ്റെ വിലയില്‍ ഞെട്ടി ഉപഭോക്താക്കള്‍.
പ്രൊഫഷണന്‍ ഉപയോഗത്തിനായി നിര്‍മിച്ചിരിക്കുന്ന മാകിൻ്റെ വില 50000 ഡോളറാണ്. അതായത് 36 ലക്ഷം രൂപ. മുഴുവന്‍ സൗകര്യവും ലഭിക്കണമെങ്കില്‍ 52000 ഡോളറും നല്‍കണം. ഉരുട്ടികൊണ്ട് നടക്കാനുള്ള സൗകര്യത്തിന് മുടക്കേണ്ടത് 400 ഡോളറും. അതായത് 28000 രൂപ. 256 ജിഗാബൈറ്റ് സ്‌റ്റോറേജുള്ള മാകിന് 4 ടെറാബൈറ്റ് സ്‌റ്റോറേജ് വേണമെങ്കില്‍ 1400 ഡോളര്‍കൂടി കൊടുക്കേണ്ടി വരും. 32 ജിഗാബൈറ്റില്‍ നിന്ന് 1.5 ടെറാബൈറ്റിലേക്ക് റാം വേണമെങ്കില്‍ 25000 ഡോളര്‍കൂടി വേണം. ചുരുക്കം പറഞ്ഞാല്‍ വിലയില്‍ ഞെട്ടിതരിച്ചിരിക്കുകയാണ് ഉപഭോക്താക്കള്‍.

Related post