• October 22, 2021

കൊവിഡ് 19: മുതിര്‍ന്ന തടവുകാര്‍ക്ക് പരോള്‍ നല്‍കണമെന്ന് ആവശ്യം

 കൊവിഡ് 19: മുതിര്‍ന്ന തടവുകാര്‍ക്ക് പരോള്‍ നല്‍കണമെന്ന് ആവശ്യം

കൊവിഡ് വ്യാപനം തടയുന്നതിന്‌റെ ഭാഗമായി മുതിര്‍ന്ന തടവുകാര്‍ക്ക് പരോള്‍ നല്‍കണമെന്ന് ആവശ്യം. കുറ്റകൃത്യങ്ങളുടെ എണ്ണം നേക്കാതെ പരോള്‍ നല്‍കണമെന്നാണ് ജയില്‍ വകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലുമായി തടവിലുള്ള 60 വയസിന് മുകളിലുള്ളവരെ പരോളിന് പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം, സ്വഭാവം, ശിക്ഷാ കാലയളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവില്ലാതെ തീരുമാനമെടുക്കണമെന്നാണ് ശുപാര്‍ശ.

വയോജനങ്ങളില്‍ കൊവിഡ് ബാധിക്കുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന് കണ്ടാണ് നടപടി. ആകെ 100 പേരെ വിട്ടയക്കാനാണ് ജയില്‍ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതില്‍ 13 പേര്‍ സ്ത്രീകളാണ്. 45 ദിവസത്തെ പരോളിനാണ് നിലവില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. നേരത്തെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സ്ഥിരം കുറ്റവാളികളല്ലാത്ത റിമാന്‍ഡ് പ്രതികള്‍ക്കും വിചാരണാ തടവുകാര്‍ക്കും സര്‍ക്കാര്‍ പരോള്‍ നല്‍കിയിരുന്നു.

അതേസമയം മുതിര്‍ന്ന കുറ്റവാളികള്‍ക്ക് പുറമേ ശിക്ഷാ കാലാവധി അവസാനിക്കാന്‍ പോകുന്നവരെ വിട്ടയക്കണമെന്നും ശുപാര്‍ശയുണ്ട്. കാലാവധി തീരാന്‍ മൂന്നോ നാലോ മാസം ബാക്കിയുള്ളവരെ വിടണമെന്നാണ് ആവശ്യം.

Related post