• May 13, 2021

സ്വവര്‍ഗാനുരാഗ കഥയുമായി വീണ്ടും ആയുഷ്മാന്‍ മാജിക്; ട്രെയിലര്‍ കാണാം

 സ്വവര്‍ഗാനുരാഗ കഥയുമായി വീണ്ടും ആയുഷ്മാന്‍ മാജിക്;  ട്രെയിലര്‍ കാണാം

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകൊണ്ടും മികവു കൊണ്ടും ബോളിവുഡിലെ സ്ഥിരം ക്ളീഷേ രീതികളില്‍ നിന്നും വിഭിന്നമായി സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ ആളാണ് ആയുഷ്മാന്‍ ഖുറാന. 2019 എന്ന വര്‍ഷം ആയുഷ്മാന്‍ ഖുറാനയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു. മുന്‍നിര നായകന്മാര്‍ കൈവയ്ക്കാന്‍ ഭയക്കുന്ന പ്രമേയങ്ങളാണ് താരത്തെ ജനപ്രിയനാക്കിയത്. ‘ആര്‍ട്ടിക്കിള്‍ 15’നും ‘ബാല’, ഡ്രീം ഗേള്‍ എന്ന ചിത്രങ്ങളൊക്കെ അതിനുള്ള ഉദാഹരണങ്ങളാണ്. തന്റെ ആദ്യ ചിത്രമായ ‘വിക്കി ഡോണര്‍’ മുതല്‍ പല മുന്‍നിര നായകന്മാരും ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങളെ വളരെ ലാഘവത്തോടെയാണ് ആയുഷ്മാന്‍ അവതരിപ്പിക്കാറുള്ളത്. ഏറ്റവും പുതിയ ചിത്രമായ ശുഭ് മംഗള്‍ സ്യാധാ സാവ്ദാനും ഇതിനു മറ്റൊരു ഉദാഹരണം.

സ്വവര്‍ഗ പ്രണയമാണ് ചിത്രം പറയുന്നത്. ആയുഷ്മാനും ജിതേന്ദ്ര കുമാറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്. ബോളിവുഡിന്റെ മുന്‍നിര നായകന്‍ സ്വവര്‍ഗ അനുരാഗിയായി എത്തുന്നുവെന്നതാണ് പ്രധാനപ്രത്യേകത. വളരെ പ്രസക്തവും, കാലങ്ങളായി മുഖ്യധാര മുഖം തിരിച്ചു നില്‍ക്കുകയും ചെയ്‌തൊരു വിഷയത്തെ ചര്‍ച്ചകളിലേക്ക് കൊണ്ടു വരാനുള്ള തുടക്കമായാണ് ചിത്രത്തെ കണക്കാക്കുന്നത്. ഗേ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആയുഷ്മാന്‍ കാണിച്ച ധൈര്യത്തെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്‌.

Related post