• May 15, 2021

വൈറലായി ഷൈലോക്ക് ടീസര്‍

 വൈറലായി ഷൈലോക്ക് ടീസര്‍

മമ്മുട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം ഷൈലോക്കിന്‌റെ ടീസര്‍ സമൂഹമാധ്യങ്ങളില്‍ വൈറല്‍
മാസ്റ്റര്‍പീസിന് ശേഷം മമ്മൂട്ടി – അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്.

ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നു. 2014 ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖിക്കു ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. ദ മണി ലെന്‍ഡര്‍ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. തമിഴിലും മലയാളത്തിലും കൂടിയാകും ചിത്രം പുറത്തിറങ്ങുക. അജയ് വാസുദേവിന്റെ മൂന്നാമത്തെ സിനിമയാണ് ഷൈലോക്ക്.

ചിത്രത്തിന്റെ ട്രെയിലര്‍…

Related post