• May 14, 2021

സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി

 സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി

നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ് വധു. സിദ്ധാര്‍ഥ് തന്നെയാണ് ഈ വിവര പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ തന്‍വിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വിവാഹത്തിനെ കുറിച്ചു പ്രണയത്തിനെ കുറിച്ചും വെളിപ്പെടുത്തിയത്.

എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ് എനിയ്ക്ക് ഏറ്റവു പ്രിയപ്പെട്ടത്. എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്.ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ കൈം- ചിത്രത്തിനൊപ്പം സിദ്ധാര്‍ഥ് കുറിച്ചും.

പ്രമുഖ മ്യൂസിക്കല്‍ ബ്രാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജിലൂടെ ആരാധകര്‍ക്ക് സുപരിചിതനായ ഗായകനാണ് സിദ്ധാര്‍ഥ്. ഫഹദ് ഫാസില്‍ നായകനായെത്തിയ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തെത്തിയ സിദ്ധാര്‍ഥ് നിരവധി മ്യൂസിക്കല്‍ ആല്‍ബങ്ങളുടെയും ഭാഗമായിട്ടുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാറിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സിദ്ധാര്‍ഥ് അഞ്ജലി മേനോന്‍ ചിത്രം കൂടെയിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

Related post