• October 22, 2021

സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ വിശദരൂപരേഖ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകരിച്ചു

 സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ വിശദരൂപരേഖ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍  അംഗീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദരൂപരേഖ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗീകരിച്ചു. 63941 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ആകെ ചെലവിന്റെ 52 ശതമാനം വായ്പയായി സ്വരൂപിക്കും. ഈ വര്‍ഷം നിര്‍മാണം തുടങ്ങിയാല്‍ 5 കൊല്ലത്തിനകം പൂര്‍ത്തിയാക്കാനാകും. രൂപരേഖ ഇനി സംസ്ഥാന സര്‍ക്കാരിനും പദ്ധതിയില്‍ പങ്കാളികളായ റെയില്‍വേ ബോര്‍ഡിനും സമര്‍പ്പിക്കും. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം പുതിയൊരു സ്റ്റേഷന്‍ കൂടി ചേര്‍ത്തതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 11 ആയി വര്‍ധിച്ചതായി കെറെയില്‍ എംഡി വി. അജിത് കുമാര്‍ പറഞ്ഞു.

Related post