• June 18, 2021

സംഗീതജ്ഞന്‍ വാജിദ് ഖാന്‍ അന്തരിച്ചു

 സംഗീതജ്ഞന്‍ വാജിദ് ഖാന്‍ അന്തരിച്ചു

സംഗീതജ്ഞന്‍ വാജിദ് ഖാന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 42 വയസായിരുന്നു. ഇന്ത്യന്‍ സംഗീത ലോകത്തെ ഹിറ്റ് കൂട്ടുകെട്ടായ സാജിദ്-വാജിദ് സംഘത്തിലൊരുവനാണ് വാജിദ്.

വൃക്ക തകരാറിനെ തുടര്‍ന്ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വാജിദ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. സംഗീത സംവിധായകന്‍ സലിം മര്‍ചന്റും, ഗായകന്‍ സോനു നിഗമുമാണ് മരണവാര്‍ത്ത ആദ്യം പങ്കുവയ്ക്കുന്നത്.

സല്‍മാന്‍ ഖാന്റെ വാണ്ടഡ്, ദബംഗ്, ഏക് ഥാ ടൈഗര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് പിന്നില്‍പ്രവര്‍ത്തിച്ച വാജിദ് സംഗീത രംഗത്ത് തുടക്കം കുറിക്കുന്നതും 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രമായ പ്യാര്‍ കിയാ തോ ഡര്‍ണാ ക്യായിലൂടെയാണ്. പിന്നീട് ഗര്‍വ്, തേരേ നാം, തുംകോ നാ ഭൂല്‍ പായേംഗെ, പാര്‍ട്ണര്‍ എന്നീ ചിത്രങ്ങളിലും സംഗീതം നിര്‍വഹിച്ചു.

Related post