• October 23, 2021

ഈ മുറിവ് ഒരിക്കലും ഉണങ്ങില്ല മകളേ.,; നന്ദനയുടെ ഓര്‍മ്മയില്‍ കെ.എസ്.ചിത്ര

 ഈ മുറിവ് ഒരിക്കലും ഉണങ്ങില്ല മകളേ.,; നന്ദനയുടെ ഓര്‍മ്മയില്‍ കെ.എസ്.ചിത്ര

ഗായിക കെ.എസ്.ചിത്രയുടെ മകളുടെ ചരമവാര്‍ഷികമായിരുന്നു ഇന്നലെ വിഷുദിനത്തില്‍.മകള്‍ നന്ദനയുടെ ഓര്‍മ്മയില്‍ വികാര നിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചിത്ര. സമൂഹമാധ്യമത്തില്‍ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ചിത്രയുടെ പോസ്റ്റ്. ചില വേര്‍പാടുകള്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ലെന്നും അത് എപ്പോഴും വേദനാജനകമായി തുടരുന്നു എന്നും ചിത്ര കുറിച്ചു.

കെ.എസ്.ചിത്രയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: ‘ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം നിത്യലോകത്തേക്ക് പോകുമെന്നും ആളുകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത് രോഗശാന്തി നേടുന്ന സമയമാണെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയ ആളുകള്‍ക്ക് അത് സത്യമാണെന്ന് അംഗീകരിക്കാനോ വിശ്വസിക്കാനോ സാധിക്കില്ല. ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. അത് വളരെ വേദനാജനകവുമാണ്. മിസ് യു നന്ദന.’

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ ഇരുവരുടെയും ആഹ്ലാദവും ആഘോഷവും ഏറെ നാള്‍ നീണ്ടു നിന്നില്ല. 2011ല്‍ ദുബായിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.

Related post