• October 28, 2021

മലയാള സിനിമയില്‍ ചുവടുവെയ്ക്കാനൊരുങ്ങി സന മൊയ്തൂട്ടി

 മലയാള സിനിമയില്‍ ചുവടുവെയ്ക്കാനൊരുങ്ങി സന മൊയ്തൂട്ടി

കവര്‍ ഗാനങ്ങളിലൂടെ യൂട്യൂബ് ഗായികയായി ശ്രദ്ധിക്കപ്പെട്ട സന മൊയ്തൂട്ടി മലയാളസിനിമയില്‍ പാടുന്നു. നവാഗതനായ ജിജു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരയനിലാണ് സന പാടുന്നത്.

പ്രകാശ് അലക്‌സ് ആണ് വരയന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്.
ചിത്രത്തില്‍ വൈദികന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ എത്തുന്നത്. ഡാനി കപൂച്ചിന്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലിയോണ, ജൂഡ് ആന്തണി, ജോയ് മാത്യു, വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, ജയശങ്കര്‍, അരിസ്റ്റോ സുരേഷ്, ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മുംബെയില്‍ ജനിച്ചു വളര്‍ന്ന സന ഹിന്ദി, ഇംഗ്ലിഷ്, മറാഠി, തമിഴ്, തെലുങ്ക്, കന്നട, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

സന മുമ്പ് ബോളിവുഡില്‍ പാടിയിട്ടുണ്ട്. ഹൃത്വിക് റോഷന്‍ ചിത്രം മോഹന്‍ജോ ദാരോയില്‍ സന പാടിയ തൂ ഹേ എന്ന ഗാനം ഹിറ്റായിരുന്നു. എ ആര്‍ റഹ്മാന്‍ ആയിരുന്നു ഈണമേകിയത്.

Related post