• June 19, 2021

ശിവഗിരി മഠം തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം

 ശിവഗിരി മഠം തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം

വര്‍ക്കല ശിവഗിരി മഠം കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പിന്‍വലിച്ചതിനെതിരെ സംസ്ഥാനം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമായാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. ശിവഗിരി കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടടക്കം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പദ്ധതി നടപ്പിലാക്കുന്ന സ്ഥിതി ഇതുവരെ ഉണ്ടായി. ഇങ്ങിനെ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയെന്ന് കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ മാനദണ്ഡത്തിന് വിരുദ്ധമായി ഐടിഡിസിക്കാണ് പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്. പദ്ധതി റദ്ദ് ചെയ്ത് കൊണ്ടുള്ള കേന്ദ്ര തീരുമാനം കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ദേവസ്വം മന്ത്രി വിമര്‍ശിച്ചു.

Related post