• May 15, 2021

സാരിയില്‍ അഴകായി സാമന്ത കൂടെ ടാറ്റുവും

 സാരിയില്‍ അഴകായി സാമന്ത കൂടെ ടാറ്റുവും

തെന്നിന്ത്യന്‍ താര സുന്ദരിയാണ് സാമന്ത റൂത്ത് പ്രഭു. വിണ്ണൈ താണ്ടി വരുവായ എന്ന ഗൗതം മേനോന്‍ ചിത്രത്തിലൂടെ തമിഴിലായിരുന്നു സാമന്തയുടെ അരങ്ങേറ്റം. നാഗ ചൈതന്യയുമായുള്ള വിവാശേഷം സിനിമയില്‍ നി്ന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം സാമന്ത എടുത്തിട്ടില്ല. പകരം ശക്തമായ കഥാപാത്രങ്ങളുമായി എത്തുകയാണ്.

മികച്ച നടിക്കുള്ള സീ പുരസ്‌കാരത്തിനെത്തിയ സാമന്തയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സാമന്ത സീ പുരസ്‌കാര ചടങ്ങില്‍ പീച്ച് നിറമുള്ള നെറ്റ് സാരിയില്‍ എത്തിയ ചിത്രമാണിത്. സാമന്ത തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പക്ഷെ ക്യാമറ കണ്ണുകള്‍ സാമന്തയുടെ ഭംഗിയേറിയ ടാറ്റുവിലാണ് പതിഞ്ഞിരിക്കുന്നത്.

View this post on Instagram

? #zeeawards #superdeluxe #vaembu #2020 ??

A post shared by Samantha Akkineni (@samantharuthprabhuoffl) on

സൂപ്പര്‍ ഡീലക്‌സിലെ പ്രകടനത്തിനാണ് സാമന്തയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. വിജയ് സേതുപതി നായകനായ ചിത്രം സിനിമാ ലോകത്ത് മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നു.

Related post