• July 27, 2021

മണ്ഡോദരിയും ലോലിതനും വിവാഹിതരായി

 മണ്ഡോദരിയും ലോലിതനും വിവാഹിതരായി

മറിമായത്തിലെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി. മണ്ഡോദരിയായി വേഷമിടുന്ന നടി സ്‌നേഹ ശ്രീകുമാറും ലോലിതനായ നടന്‍ എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഇന്ന് വിവാഹിതരായത്.
മറിമായത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ് ഇരുവരും. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്.

മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റേതടക്കെ നിരവധി പുരസ്‌കാരങ്ങള്‍ ശ്രീകുമാറിനെ തേടിയെത്തിയിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷം അവതരിപ്പിച്ചു കയ്യടിനേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാര്‍.

Related post