• December 3, 2021

നാവികസേനയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനം

 നാവികസേനയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനം

നാവികസേനയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനം. യുദ്ധക്കപ്പലുകള്‍, നേവല്‍ബേസ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ണായ വിവരങ്ങള്‍ ചോര്‍ന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം നാവികസേനയിലെ ചാരവൃത്തി എന്‍ഐഎ അന്വേഷിക്കും.

നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് വിിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം.

Related post