• October 26, 2021

സോഷ്യൽ മീഡിയ ഉപയോഗിക്കണമെങ്കിൽ ഐഡന്റിറ്റി വെരിഫിക്കേഷൻ നിർബന്ധം

 സോഷ്യൽ മീഡിയ ഉപയോഗിക്കണമെങ്കിൽ ഐഡന്റിറ്റി  വെരിഫിക്കേഷൻ നിർബന്ധം

പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ 2019 പ്രകാരം വാട്സ് അപ്പിനും ,ഫേസ് ബുക്കും ഉപയോഗിക്കണമെങ്കിൽ ഇനി തിരിച്ചറിയൽ രേഖ നിർബന്ധം. വ്യാജ വാർത്തകൾ,അപകടകരമായ ഉള്ളടക്കങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, വർണവിവേചനം, ലിംഗപരമായ അധിക്ഷേപം തുടങ്ങി വ്യക്തികളെയും സമൂഹത്തെയും ഒന്നടങ്കം ബാധിക്കുന്ന പ്രശ്നങ്ങൾക്ക് തടയിടാനാണ് സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഐഡന്റിറ്റി വെരിഫിക്കേഷൻ ഓപ്‌ഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോഗിക്കുന്നവർ തുടർന്നും അവയെല്ലാം ഉപയോഗിക്കാൻ തങ്ങളുടെ തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്.

സോഷ്യൽ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്തെല്ലാമാണെന്ന് തീരുമാനിച്ചെന്നും സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി പരിശോധന നിർബന്ധമാക്കേണ്ടത് പരിഗണിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങൾ നിയമ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ഇത് നിയമമായി പെട്ടന്ന് തന്നെ പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത് .

Related post