• October 17, 2021

ദക്ഷിണ കൊറിയന്‍ ഫുട്‌ബോളര്‍ സണ്‍ ഹ്യൂങ് മിന്‍ സൈന്യത്തിലേക്ക്‌

 ദക്ഷിണ കൊറിയന്‍ ഫുട്‌ബോളര്‍ സണ്‍ ഹ്യൂങ് മിന്‍ സൈന്യത്തിലേക്ക്‌

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പറിന്റെ താരമായ സണ്‍ കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ കൊറിയന്‍ ഫുട്‌ബോളര്‍ സണ്‍ ഹ്യൂങ് മിന്‍ സൈനിക സേവനത്തിന്. ‘കോവിഡ്’ അവധിക്കു നാട്ടിലേക്കു മടങ്ങിയത്. പൂര്‍ണാരോഗ്യവാന്മാരായ ദക്ഷിണ കൊറിയക്കാര്‍ക്കു 2 വര്‍ഷ സൈനിക സേവനം നിര്‍ബന്ധമാണ്. എന്നാല്‍, 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ ടീം സ്വര്‍ണം നേടിയതിനു പകരമായി ടീമംഗങ്ങളെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂര്‍ സാമൂഹിക സേവനവും നിര്‍ബന്ധമാക്കിയിരുന്നു. ഇതിനായാണ് ഇരുപത്തിയേഴുകാരന്‍ സണ്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.

Related post