• December 3, 2021

അല്‍ മല്ലുവിലെ ഗാനം പുറത്ത്

 അല്‍ മല്ലുവിലെ ഗാനം പുറത്ത്

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അല്‍ മല്ലുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജോസഫിലൂടെ ശ്രദ്ധേയമായ ഗാനങ്ങളൊരൊക്കിയ രഞ്ജിന്‍ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റും അഖില ആനന്ദും ചേര്‍ന്ന് ആലപിച്ച ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍.

നമിത പ്രമോദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ കൂടിയാണെന്നാണ് സൂചന. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പുതുമുഖം ഫാരിസാണ് നായകന്‍. മിയ, സിദ്ദിഖ്,ലാല്‍ മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം 10ന് റിലീസ് ചെയ്യും.

Related post