• August 2, 2021

അടിപിടി , പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി സോണിയ ഗാന്ധി പിരിച്ചു വിട്ടു

 അടിപിടി , പഞ്ചാബ്  കോണ്‍ഗ്രസ് കമ്മിറ്റി സോണിയ ഗാന്ധി പിരിച്ചു വിട്ടു

പഞ്ചാബിലെ കോണ്‍ഗ്രസ് കമ്മിറ്റിയേയും എക്‌സിക്യൂട്ടിവ് കമ്മിറ്റിയേയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പിരിച്ചുവിട്ടു. പിസിസി പ്രസിഡന്റ് സുനില്‍ ജഖാറിനെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയാണ് സംസ്ഥാനത്തെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയേയും ഓഫീസ് ചുമതലക്കാരെയും പിരിച്ചുവിട്ടത്.

സംസ്ഥാന മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ കൂടാതെ മുഴുവന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെയും പിരിച്ചുവിട്ടു.

അമരീന്ദര്‍ സിങും രാജ്യസഭാ എംപി പ്രതാപ് ബജ്വവയുമായുള്ള തര്‍ക്കമാണ് കടുത്ത നടപടിയിലേക്കു നയിച്ചതെന്നാണു സൂചന. ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന അമരീന്ദര്‍ സിങിനെതിരെ ബജ്വ തുറന്ന പോരിന് ഇറങ്ങിയത് .പഞ്ചാബില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ക്യാപ്റ്റന്‍ മുക്ത കോണ്‍ഗ്രസ് വേണമെന്ന് ബജ്വവ പരസ്യ പ്രസ്താവനയും നടത്തിയിരുന്നു

അതേസമയം, പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ മികച്ച സഹകരണത്തിനായി 11 അംഗ ഏകോപന സമിതിക്ക് സോണിയ ഗാന്ധി രൂപം നല്‍കി. എ.ഐ.സി.സി ചുമതലയുള്ള ആശാകുമാരിയാണ് സമിതിയുടെ അധ്യക്ഷ. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജഖാര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അംബിക സോണി, ക്യാപ്റ്റന്‍ സന്ദീപ് സിങ് സന്ദു, എ.ഐ.സി.സി സെക്രട്ടറിമാരും എം.എല്‍.എമാരുമായ കുല്‍ജിത് നാഗ്ര, ഗുര്‍കിരാത് കോട്‌ലി, മന്ത്രിമാരായ ചരണ്‍ജിത്ത് സിങ് ചന്നി, സുന്ദര്‍ ശാം അറോറ, സുഖ്ജിന്ദര്‍ സിങ് സര്‍ക്കാരിയ, വിജയ് ഇന്ദര്‍ സിംഗ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലും ഏകോപന സമിതികള്‍ രൂപീകരിച്ചിരുന്നു. എട്ട് പേരാണ് സമിതിയിലെ അംഗങ്ങള്‍.

ജനറൽ സെക്രട്ടറി കെ.സി. പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി), പഞ്ചാബിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ (ഡിസിസി) എന്നിവയുടെ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കോൺഗ്രസ് പ്രസിഡന്റ് ഉടൻ പിരിച്ചുവിട്ടതായി വേണുഗോപാൽ പറഞ്ഞു. പഞ്ചാബ് പിസിസിയുടെ പ്രസിഡന്റ് മാറ്റമില്ലാതെ തുടരും.

Related post