• October 26, 2021

സൂഖ് വാഖിഫില്‍ ഇന്ന് മുതല്‍ ഹണി എക്‌സിബിഷന്‍

 സൂഖ് വാഖിഫില്‍ ഇന്ന് മുതല്‍ ഹണി എക്‌സിബിഷന്‍

പഴമയുടെയും പൈതൃകത്തിന്റെയും പ്രൗഢി വിളിച്ചോതുന്ന സൂഖ് വാഖിഫില്‍ ഇന്ന് മുതല്‍ ഹണി എക്‌സിബിഷന്‍. ഖത്തറിലെ തേനും തേന്‍ ഉല്‍പന്നങ്ങളും ഇടം പിടിക്കുന്നതിനൊപ്പം 37 രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം കമ്പനികള്‍ സൂഖ് വാഖിഫ് ഹണി എക്‌സിബിഷനില്‍ പങ്കെടുക്കും.


തേന്‍ ഉല്‍പന്ന വിപണന മേള ഫെബ്രുവരി എട്ടു വരെ തുടരും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി 25 ശതമാനം കൂടുതല്‍ കമ്പനികളും വിദഗ്ധരുമാണ് ഇക്കുറി മേളയ്‌ക്കെത്തുന്നത്. പ്രാദേശിക, അന്തര്‍ദേശീയ തേനുകളും തേന്‍ ഉല്‍പന്നങ്ങളും അറിയാനും രുചിക്കാനും സ്വന്തമാക്കാനും എക്‌സിബിഷന്‍ വഴിയൊരുക്കും. മേളയില്‍ തേന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയെക്കുറിച്ചുള്ള സെമിനാറും സംഘടിപ്പിക്കും.

Related post