• July 28, 2021

രവിവര്‍മ ചിത്രങ്ങളുടെ പുനരാവിഷ്‌കരണം; അഴകില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരികള്‍

 രവിവര്‍മ ചിത്രങ്ങളുടെ പുനരാവിഷ്‌കരണം; അഴകില്‍ തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരികള്‍

സ്ത്രീസൗന്ദര്യത്തിന്റെ ആവിഷ്‌കരണത്തില്‍ രവിവര്‍മ്മ ചിത്രങ്ങള്‍ പുലര്‍ത്തിയ മിഴിവും, അഴകും, പ്രൗഢിയും സമാനതകളില്ലാത്തതാണ്. രവിവര്‍മയുടെ വിശ്വ പ്രസിദ്ധങ്ങളായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കില്‍ തിളങ്ങി നില്‍ക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരികള്‍.

ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.

പ്രമുഖ തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ദമയന്തിയായാണ് രമ്യ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് സാരിയുടുത്ത് നില്‍ക്കുന്ന രമ്യയെക്കണ്ടാല്‍ രവിവര്‍മ്മന്‍ ചിത്രം തന്നെയോ എന്ന് സംശയം തോന്നും.

നദീതീരത്തിരിക്കുന്ന യുവതിയായും രാജ്ഞിയായുമുള്ള രണ്ട് ചിത്രങ്ങളാണ് ശ്രുതി ഹാസന്‍ ചെയ്തത്.

താരസുന്ദരികളുടെ രവിവര്‍മ ചിത്രങ്ങളെ അടിസ്ഥാന മാക്കിയുള്ള ഫോട്ടോഷൂട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Related post