• July 31, 2021

ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: മൂണ്‍ ജേ ഇന്‍

 ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: മൂണ്‍ ജേ ഇന്‍

ഉത്തര കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍. ഇതിനായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്നും മൂണ്‍ ജേ ഇന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയയുമായി കാര്യമായി ചര്‍ച്ചകള്‍ നടക്കാത്തതില്‍ വിഷമമുണ്ടെന്ന് പുതുവര്‍ഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മൂണ്‍ ജേ ഇന്‍ പറഞ്ഞു.

ത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി പുതിയ ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത മൂണ്‍ ജേ ഇന്‍ അമേരിക്കയ്ക്കും ഉത്തര കൊറിയയ്ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഇരു കൊറിയകള്‍ക്കുമിടയിലുള്ള ബന്ധം ഏത് വിധേയനയും മെച്ചപ്പെടുത്താന്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഉത്തര കൊറിയയുമായി നിരന്തരം, വിശ്രമമില്ലാതെ ചര്‍ച്ച നടത്താന്‍ താന്‍ തയ്യാറാണെന്നും മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമായി തുടരേണ്ടതുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളോ ഭീഷണികളോ ഇരുരാജ്യങ്ങളെയും സഹായിക്കില്ലെന്നും മൂണ്‍ ജേ ഇന്‍ പറഞ്ഞു.

Related post