• October 16, 2021

നിസാമുദ്ദീന്‍ മതസമ്മേളനം: ദക്ഷിണാഫ്രിക്കക്കാരന്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

 നിസാമുദ്ദീന്‍ മതസമ്മേളനം: ദക്ഷിണാഫ്രിക്കക്കാരന്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കക്കാരന്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. മൗലാന യൂസുഫ് ടൂട്ലാ ആണ് മരിച്ചത്. 80 വയസായിരുന്നു. യൂസുഫ് മരിച്ചത് കൊവിഡ് ബാധയെ തുടര്‍ന്നാണെന്നുള്ള വിവരം അറിയിച്ചത് കുടുംബാംഗങ്ങളാണ്.

മുസ്ലിം പുരോഹിതനായിരുന്നു മൗലാനാ യൂസുഫ് ടൂട്ലാ. 14 ദിവസം യൂസുഫ് ഐസൊലേഷനില്‍ ആയിരുന്നു. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ സമയത്ത് ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നതായാണ് വിവരം. പിന്നീടാണ് കൊവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ രോഗലക്ഷണങ്ങള്‍ കുറഞ്ഞെങ്കിലും പിന്നീട് തിങ്കളാഴ്ചയോട് കൂടി അസുഖം മൂര്‍ച്ഛിച്ചു. പെട്ടെന്നായിരുന്നു യൂസുഫിന്റെ ആരോഗ്യ നില വഷളായതെന്ന് കുടുംബാംഗം വ്യക്തമാക്കി. കുടുംബത്തില്‍ ആര്‍ക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.

Related post