• October 23, 2021

സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

 സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി പെദ്രോ സാഞ്ചിയസിന്റെ ഭാര്യ ബെഗോണ ഗോമസിനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊറോണ പോസിറ്റീവ് തെളിഞ്ഞത്.

അതേസമയം, സ്പെയിനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 6000 ലേക്ക് കടന്നതോടെ തിങ്കളാഴ്ച മുതല്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് രാജ്യം. ഇതോടെ 47 മില്യണ്‍ ജനങ്ങളും വീട്ടില്‍ തന്നെ കഴിയേണ്ടി വരും.

കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ചാമത്തെ രാജ്യമാണ് സ്പെയിന്‍. ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ എന്നിവയാണ് പട്ടികയില്‍ മുകളില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.

Related post