• October 16, 2021

ജാഗ്രതയിൽ അനുകരണീയ മാതൃകയായി സ്പീക്കർ

 ജാഗ്രതയിൽ അനുകരണീയ മാതൃകയായി സ്പീക്കർ

പൊന്നാനി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപന മേധാവികളുമായും വകുപ്പ് മേധാവികളുമായും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വീഡിയോ കോൺഫറൻസ് നടത്തി.
നിയോജകമണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് വിവിധ വകുപ്പുകളുടെ ഏകോപനപ്രവർത്തനങ്ങൾക്ക് സ്പീക്കർ നേതൃത്വം നൽകിയത്.
സൂം ക്ലൗഡ് ആപ്പ് ഉപയോഗിച്ച് നടത്തിയ വീഡിയോ കോൺഫറൻസിൽ നിയോജകമണ്ഡലത്തിലെ നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത് അധ്യക്ഷന്മാരും സെക്രട്ടറിമാരും മെഡിക്കൽ ഓഫീസർമാരും പോലീസ്, റെവന്യൂ, ഫയർഫോഴ്‌സ്, ഫിഷറീസ് ഹെൽത്ത്‌ ഡിപ്പാർട്ട്മെന്റ് തുടങ്ങിയ വിവിധ വകുപ്പുകളുടെ മേധാവികളും പങ്കെടുത്തു.
നേരത്തെ, ജനങ്ങൾ വീടുകളിൽ തുടർന്നുകൊണ്ട്തന്നെ കൊറോണ പ്രതിരോധപ്രവർത്തനത്തിൽ അണിചേരേണ്ടുന്നതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ട് സ്പീക്കർ ചെയ്ത വീഡിയോ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

Related post