• October 18, 2021

കേരള സ്പീക്കർ നമ്പര്‍ വണ്‍

 കേരള   സ്പീക്കർ നമ്പര്‍ വണ്‍

.രാജ്യത്തെ നിയമസഭകളിലെ സ്പീക്കർമാരിൽ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ ( ഭാരതീയ ഛാത്ര സൻസദ്) പുരസ്കാരത്തിനാണ് പി ശ്രീരാമകൃഷ്ണൻ അർഹനായത്.

ലോക്സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണ് പി ശ്രീരാമകൃഷ്ണനെ അവാർഡിനായി തെരഞ്ഞെടുത്തത്. അടുത്ത മാസം 20 ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പി ശ്രീരാമകൃഷ്ണന് അവാർഡ് സമ്മാനിക്കുക.

പതിനാലാം നിയമസഭയുടെ സ്പീക്കറാണ് പി. ശ്രീരാമകൃഷ്ണൻ. സി.പി.എം പാനലിൽ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ നിന്നുമാണ്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പൊന്നാനി നിയമസഭ മണ്ഡലത്തില്‍  നിന്നും മൽസരിക്കുകയും വിജയിക്കുകയുമുണ്ടായി.

Related post