• October 23, 2021

വിഡി സതീഷനും അന്‍വര്‍ സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണം; അനുമതി നിഷേധിച്ച് സ്പീക്കര്‍

 വിഡി സതീഷനും അന്‍വര്‍ സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണം; അനുമതി നിഷേധിച്ച് സ്പീക്കര്‍

യുഡിഎഫ് എംഎല്‍എമാരായ വിഡി സതീഷന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അന്വേഷണം നടത്താന്‍ മതിയായ തെളിവുകല്‍ ഇല്ലെന്ന് ചുണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. കൂടുതല്‍ തെളിവുകളുമായി വന്നാല്‍ വീണ്ടും പരിഗണിയ്ക്കാം എന്ന് സ്പീക്കര്‍ ആഭ്യന്താര വകുപ്പിനെ അറിയിച്ചു.

വിഡി സതീഷന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയ്ക്ക് ചട്ടങ്ങള്‍ മറികടന്ന് വിദേശ സഹായം കൈപ്പറ്റി എന്ന് പരാതി നേരത്തെ തന്നെ അഭ്യന്തര വകുപ്പ് തള്ളിയിരുന്നു. എന്നാല്‍ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപച്ചതോടെയാണ് അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സ്പീക്കറെ സമീപച്ചത്. ആലുവയില്‍ പാലം നിര്‍മ്മാണം വകുയിരുത്തിയതിനേക്കാളും അധികം തുകയ്ക്കാണ് പൂര്‍ത്തിയാക്കിയത് എന്നായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയ്ക്ക് എതിരായ ആരോപണം. എന്നാല്‍ വിഡി സതിശന്‍ ചട്ടം ലംഘിച്ച് വിദേശ സഹയം സ്വീകരിച്ചതിന് പരാതിക്കാരന്‍ തെളിവ് ഹാജരാക്കിയിട്ടില്ല, എന്നും, പാലം നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് പുതുക്കിയതാണ് തുക വര്‍ധിയ്ക്കാന്‍ കാരണം എന്നും സ്പീക്കര്‍ വിലയിരുത്തി.

Related post