• October 22, 2021

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍

 അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികളുടെ വിവരം എഡിജിപിയുടെ നേതൃത്വത്തില്‍ ശേഖരിക്കും. തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും. 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും തൊഴിലാളികള്‍ക്കു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളില്‍ കരാറുകാരുടെ കീഴിലും ഒറ്റപ്പെട്ട് താമസിക്കുന്നവരും ഉണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത് എന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Related post