• October 22, 2021

കോവിഡ് 19: ഹിമാചല്‍ പ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു

 കോവിഡ് 19: ഹിമാചല്‍ പ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു.

പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരെ പിടികൂടിയാല്‍ എപിഡമിക് ഡീസിസ് നിയമം അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കും. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബന്ധപ്പെട്ട വകുപ്പ് അനുസരിച്ചുളള നടപടിയും സ്വീകരിക്കുമെന്നും ഹിമാചല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ഡി ധിമ്മാന്‍ പറഞ്ഞു.

നേരത്തെ ച്യൂയിംഗം, പാന്‍ മസാല, ഗുഡ്ക എന്നിവ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Related post