• August 2, 2021

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ പ്രതിഷേധവുമായി ആരോഗ്യ മന്ത്രി

 ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ പ്രതിഷേധവുമായി ആരോഗ്യ മന്ത്രി

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ പറഞ്ഞു. സൗജന്യ ചികിത്സയ്ക്ക് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി പറഞ്ഞു.


ശ്രീചിത്ര ആശുപത്രിയില്‍ പാവപ്പെട്ട രോഗികളുടെ ചികിത്സാ ഇളവുകള്‍ വെട്ടിക്കുറച്ചതിനെതിരെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ പ്രതിഷേധത്തിലായിരുന്നു. ഉയര്‍ന്ന തസ്തികകളിലെ പരിധി കടന്നുള്ള ശമ്പള വര്‍ധനയും മാനേജ്‌മെന്‌റിൻ്റെ പിടിപ്പുകേടും സ്താപനത്തെ വന്‍ പ്രതിസന്ധിയിലാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
ദാരിദ്ര്യരേഖയ്ക്ക് താഴെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യേപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Related post