• June 23, 2021

ശ്രീശാന്ത് മടങ്ങിയെത്തുന്നു; ഇന്ത്യയ്ക്കായി ഇനിയും കളിക്കുമെന്ന് ശ്രീശാന്ത്

 ശ്രീശാന്ത് മടങ്ങിയെത്തുന്നു; ഇന്ത്യയ്ക്കായി ഇനിയും കളിക്കുമെന്ന് ശ്രീശാന്ത്

ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമില്‍ കളിയ്ക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. സെപ്തംബറില്‍ വിലക്ക് തീര്‍ന്നാല്‍ ഉടന്‍ ശ്രീശാന്തിനെ കേരള ക്യാമ്പിലേയ്ക്ക് വിളിയ്ക്കും എന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി നായര്‍ പറഞ്ഞു. ശാരീരിക ക്ഷമത തെളിയിയ്ക്കുക എന്നതാണ് ശ്രീശാന്തിന് മുന്നിലുള്ള ഏക കടമ്പ എന്നും ശ്രീജിത് വി നായര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ മുതല്‍ കേരളത്തിനായി ഏകദിന മത്സരങ്ങള്‍ കളിച്ചു തുടങ്ങണം എന്നാണ് കരുതുന്നത് എന്നും മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കായി ഇനിയും കളിയ്ക്കാന്‍ സാധിയ്ക്കും എന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2013ലെ ഐപിഎല്‍ വാതുവപ്പ് കേസില്‍ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ താരം നിയമ പോരാട്ടം നടത്തുകയും ഒടുവില്‍ സുപ്രീം കോടതി ഇടപ്പെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറയ്ക്കുകയുമായിരുന്നു.

Related post