• November 27, 2021

ലോകകപ്പ് ഒത്തുകളി ആരോപണം; അരവിന്ദ ഡിസില്‍വയെ പോലീസ് ചോദ്യം ചെയ്തു

 ലോകകപ്പ് ഒത്തുകളി ആരോപണം; അരവിന്ദ ഡിസില്‍വയെ പോലീസ് ചോദ്യം ചെയ്തു

 ഇന്ത്യ കിരീടം ചൂടിയ 2011 ലോകകപ്പ് ഫൈനൽ ഒത്തുകളിയാണോ എന്നന്വേഷിക്കുന്ന ശ്രീലങ്കൻ പൊലീസ് സംഘം മുൻ ശ്രീലങ്കൻ താരവും ചീഫ് സിലക്ടറുമായിരുന്ന അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തു. ഒത്തുകളി വിവാദത്തിൽ ശ്രീലങ്കൻ പൊലീസ് അന്വേഷണം ആരംഭിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് അന്ന് ചീഫ് സിലക്ടറായിരുന്ന അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തുവെന്ന വെളിപ്പെടുത്തൽ. അന്വേഷണ സംഘം ആറു മണിക്കൂറോളം ഡിസിൽവയെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ഫൈനലിൽ കളിച്ച ശ്രീലങ്കൻ ടീമിൽ അംഗമായിരുന്ന ഇടംകയ്യൻ ഓപ്പണർ ഉപുൽ തരംഗയെയാണ് അന്വേഷണ സംഘം അടുത്തതായി ചോദ്യം ചെയ്യുക.

Related post