• June 15, 2021

സംസ്ഥാനത്തെ ഇന്നത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തിയായി

 സംസ്ഥാനത്തെ ഇന്നത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ ഇന്നത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തിയായി. രാവിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയും ഉച്ചക്ക് എസ്എസ്എല്‍സി പരിക്ഷയുമാണ് നടന്നത്. കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സജ്ജീകരണമാണ് വിദ്യാലയങ്ങളില്‍ ഒരുക്കിയിരുന്നത്. അതിനിടെ പലയിടത്തും പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നിരത്തുകളിലേക്ക് ഇറങ്ങിയത് അധ്യാപകര്‍ക്കും പൊലീസിനും തലവേദന സൃഷ്ടിച്ചു.

ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച ശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നത്തെത് പൂര്‍ത്തിയായി. പ്ലസ് വണിന്‍ ജോഗ്രഫിയും. എക്കൗണ്ടന്‍സിയും, പ്ലസ് ടുവിന് ബയോളജിയും, എസ്എസ്എല്‍സിക്ക് ഫിസിക്ക്സുമാണ് നടന്ന പരീക്ഷകള്‍. നീണ്ട ഇടവേളക്ക് ശേഷമുളള പരീക്ഷകള്‍ അല്‍പം പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍.

അതിനിടെ പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നിരത്തുകളിലേക്ക് ഇറങ്ങിയത് അധ്യാപകര്‍ക്കും, പൊലീസിനും തലവേദനയായി. തുടര്‍ന്ന് അധ്യാപകര്‍ ഇടപ്പെട്ട് വിദ്യാര്‍ത്ഥികളെ വീണ്ടും സ്‌കൂളിലേക്ക് കയറ്റുകയായിരുന്നു.

കനത്ത സുരക്ഷയിലായിരുന്നു പരീക്ഷകള്‍ നടന്നത്. കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നവര്‍ക്കായി പ്രത്യേക ഇരിപ്പിടം തയാറാക്കിയിരുന്നു. ഇവര്‍ക്കൊപ്പം എത്തുന്ന രക്ഷിതാക്കള്‍ക്കും വിശ്രമത്തിനായി പ്രത്യേക മുറി ഒരുക്കിയിരുന്നു. ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് പരീക്ഷാ ഹാളുകളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഒരു ക്ലാസില്‍ 20 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷ എഴുതിയത്.

Related post