• June 18, 2021

എസ്എസ്എല്‍സി- ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തിയായി

 എസ്എസ്എല്‍സി- ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി – വോക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ കഴിഞ്ഞു. മാറ്റി വച്ച പരീക്ഷകളാണ് ഇന്ന് അവസാനിച്ചത്. പരീക്ഷ പേപ്പറുകളുടെ രണ്ടാം ഘട്ടമൂല്യനിര്‍ണയം തിങ്കളാഴ്ച തുടങ്ങും. പതിവ് രീതികളും ശീലങ്ങളുമില്ലാതെയാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി- ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തിയായത്. അവസാന പരീക്ഷ കഴിഞ്ഞുള്ള ആഘോഷവും ബഹളവും കണ്ണുനിറഞ്ഞുള്ള വിട പറിച്ചിലൊന്നും ഈ വര്‍ഷമുണ്ടായില്ല. കൊവിഡ് കാലത്തെ പരീക്ഷക്കാലം വിവാദങ്ങളിലാണ് തുടങ്ങിയത്. എന്നാല്‍ വലിയ പരാതികളില്ലാതെ തന്നെ പരീക്ഷകള്‍ പൂര്‍ത്തിയായി.

പ്ലസ് ടു പരീക്ഷകള്‍ കൂടി കഴിഞ്ഞതോടെ കഴിഞ്ഞ അധ്യാനവര്‍ഷത്തെ സംസ്ഥാനത്തെ സ്‌കൂള്‍ പരീക്ഷകളെല്ലാം പൂര്‍ണ്ണമായി. ഇപ്പോള്‍ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പെട്ടെന്ന് പൂര്‍ത്തിയാക്കി വേഗം ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം. പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഫലപ്രഖ്യാപനത്തിന് ശേഷം സേ പരീക്ഷക്കൊപ്പം പരീക്ഷ നടത്തും.

Related post