• June 18, 2021

എസ്​എസ്​എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

 എസ്​എസ്​എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

സംസ്​ഥാനത്തെ എസ്​എസ്​എല്‍സി പരീക്ഷഫലം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രസിദ്ധീകരിച്ചു. 98.82 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.71 ശതമാനം കൂടുതലാണ് ഇത്തവണ വിജയം. 41906 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

ഏറ്റവും കൂടുതല്‍ വിജയം നേടിയത് പത്തനംതിട്ട റവന്യൂ ജില്ലയിലാണ് (99.71%). വായനാടിലാണ് ഏറ്റവും കുറവ് (95.04%). കുട്ടനാട് ആണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല (100%) . ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം.

637 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 796 എയ്‌ഡഡ്‌ സ്‌കൂളുകളിലും 404 അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലും 100 ശതമാനം വിജയം. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

Related post