• June 20, 2021

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

 എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും , കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍- കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. കൊവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം.

Related post