• June 18, 2021

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ജൂലൈ ആദ്യം

 സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ജൂലൈ ആദ്യം

എസ്എസ്എല്‍സി പരീക്ഷയുടെ ഫലത്തിന് പിന്നാലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലവും പ്രഖ്യാപിക്കും. എസ്എസ്എല്‍സി പരീക്ഷയുടെ രണ്ടാംഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ക്യാംപുകളില്‍ അധ്യാപകര്‍ കുറവാണ് എന്നതിനാല്‍ സാവധാനത്തിലാണ് മൂല്യ നിര്‍ണയം നടക്കുന്നത്. ജൂണ്‍ മാസം അവസാനത്തോടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാവും.

ടാബുലേഷനും, മാര്‍ക്ക് ഒത്തു നോക്കലിനും ശേഷം ജൂലൈ ആദ്യ വാരം തന്നെ ഫലം പ്രസിദ്ധീകരിയ്ക്കാനാകും എന്നാണ് വിദ്യഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. പിന്നീട് മെയ് അവസാനത്തോടെയാണ് പരീക്ഷകള്‍ പൂര്‍ത്തീകരിച്ചത്.

Related post