• July 28, 2021

വേറിട്ട വ്യക്തിത്വവുമായി സ്റ്റാന്‍ഡ് അപ് ഇന്ന് തിയേറ്റുകളില്‍

 വേറിട്ട വ്യക്തിത്വവുമായി സ്റ്റാന്‍ഡ് അപ് ഇന്ന് തിയേറ്റുകളില്‍

‘മാന്‍ഹോള്‍’ എന്ന ചിത്രത്തിനുശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സ്റ്റാന്‍ഡ് അപ്പ്’ ഇന്ന് തിയേറ്ററുകളിലെത്തി. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേഷ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ കീര്‍ത്തിയായി നിമിഷ ചിത്രത്തില്‍ എത്തുന്നു. കീര്‍ത്തിയുടെ ജീവിതത്തിലും സൗഹൃദത്തിലുമുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കേരളത്തിന് അത്ര തന്നെ പരിചിതമല്ലാത്ത ഒന്നാണ് സ്റ്റാന്‍ഡ് അപ്പ് കോമഡി. അത്തരം ഒരു വിഷയത്തെയാണ് വിധു തന്റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്

ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ടോബിന്‍ തോമസിന്റേതാണ്. ബിലു പദ്മിനി ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ”മാന്‍ഹോളി’ല്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ അവരുടെ കുടുംബത്തെ അവരുടെ ജീവിതത്തെ, അവരുടെ സൗഹൃദങ്ങളെ, അവരുടെ സന്തോഷത്തെ, അവരുടെ വേദനകളെ, അവര്‍ക്ക് ആഴത്തിലുണ്ടായ മുറിവുകളെ എല്ലാം ഈ കോമഡിയിലൂടെ കാണിക്കുകയാണ്. ഈ കോമഡിയാണ് അവരുടെ ജീവിതത്തെ അനാവരണം ചെയ്യുന്നത്,’ വിധു പറയുന്നു.

Related post