• June 19, 2021

ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി ഉയര്‍ന്നു

 ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി ഉയര്‍ന്നു

യുഎസ് ടെക്‌നോളജി നിക്ഷേപ സ്ഥാപനത്തില്‍നിന്ന് ബൈജൂസ് ആപ്പില്‍ 10 കോടി ഡോളറിന്റെ നിക്ഷേപം. ഇതോടെ ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി. ഗ്ലോബല്‍ ടെക്‌നോളജി നിക്ഷേപസ്ഥാപനമായ ബോണ്ടില്‍നിന്നാണ് ബൈജൂസില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപമെത്തിയത്.

ടൈഗര്‍ ഗ്ലോബല്‍ കഴിഞ്ഞ ജനുവരിയില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപംനടത്തിയിരുന്നു. ഇതാദ്യമായാണ് രാജ്യത്തെ ഒരു സ്റ്റാര്‍ട്ടപ്പില്‍ ബോണ്ട് നിക്ഷേപം നടത്തുന്നത്. യുഎസ് വെഞ്ചവര്‍ ക്യാപറ്റിലിസ്റ്റും വാള്‍സ്ട്രീറ്റ് സെക്യൂരിറ്റീസ് അനസില്റ്റുമായ മേരി മീക്കറാണ് ബോണ്ടിന്റെ സ്ഥാപകരിലൊരാള്‍.

5.7 കോടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും 35 ലക്ഷം പെയ്ഡ് വരിക്കാരുമാണ് ബൈജൂസിന് നിലവിലുള്ളത്. വാര്‍ഷിക പുതുക്കല്‍ നിരക്ക് 85ശതമാനവുമാണ്. 2019-20 സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 1,430 കോടി രൂപയില്‍നിന്ന് 2,800 കോടിയായിവര്‍ധിച്ചിരുന്നു.

ഓണ്‍ലൈന്‍ കോഴ്‌സുകളുടെ സാധ്യതകള്‍ വര്‍ധിച്ചതോടെ ആറുമാസത്തിനുള്ളില്‍ 4,000പേരെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. നിക്ഷേപമെത്തിയതോടെ രാജ്യത്തെ ഏറ്റവുംമൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്. ഓയോ റൂംസിനെയാണ് ബൈജൂസ് മറികടന്നത്. സ്റ്റാര്‍ട്ടപ്പുകളില്‍ മൂല്യത്തില്‍മുന്നില്‍ പേ ടിഎമ്മാണ്.

Related post