• August 2, 2021

ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി കേരള സർക്കാർ ഏറ്റെടുത്തു

 ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി കേരള സർക്കാർ ഏറ്റെടുത്തു

കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി കേരള സർക്കാർ ഏറ്റെടുത്തു. . വ്യവസായ വകുപ്പിന് കീഴിൽ എംഎസ്എംഇ എന്റർപ്രണേഴ്സ് ഫെസിലിറ്റേഷൻ സെന്ററായി ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും.

പുതുതായി സംരംഭം ആരംഭിക്കുന്നവര്‍, സംരംഭം തുടങ്ങിക്കഴിഞ്ഞവര്‍, ഐ.ടി.ഐ പോലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ തുടങ്ങിയവർക്ക് എംഎസ്എംഇ പരിശീലനകേന്ദ്രമായി പ്രവർത്തിക്കാനാകും .

വ്യവസായ രംഗങ്ങളിലും മറ്റും ആവശ്യമായതും അറിഞ്ഞിരിക്കേണ്ടതുമായ വിവിധ കാര്യങ്ങൾ പരിചയപ്പെടുത്താൻ ശാസ്ത്രീയമായ പരിശീലനമാണ് ഇവിടുന്ന് നൽകും . കുറഞ്ഞ ചെലവിൽ സംസ്ഥാനത്തിനകത്ത് തന്നെ മികച്ച പരിശീലനം നൽകാനാകുന്നതോടെ പുതിയ ഒരു സംരംഭകത്വ സംസ്കാരം നാട്ടിൽ വളർത്തിയെടുക്കാനാകും.

നിലവിൽ ഇത്തരം പരിശീലനത്തിന് സംസ്ഥാനത്തിന് പുറത്തു പോകേണ്ട സ്ഥിതിയാണ്. കുറഞ്ഞ ചെലവിൽ സംസ്ഥാനത്തിനകത്ത് തന്നെ മികച്ച പരിശീലനം നൽകാനാകുന്നതോടെ പുതിയ ഒരു സംരംഭകത്വ സംസ്കാരം നാട്ടിൽ വളർത്തിയെടുക്കാനാകും.

Related post